സഹായ ഹസ്തവുമായി 'ഹെല്‍പ്പിംഗ് ഫേസ്‌ലെസ്'

സഹായ ഹസ്തവുമായി 'ഹെല്‍പ്പിംഗ് ഫേസ്‌ലെസ്'

Thursday December 10, 2015,

2 min Read

ഒരു പരിചയവുമില്ലാത്തവരാകാം ചില ആപത്ത് ഘട്ടങ്ങളില്‍ നമുക്ക് തുണയായി എത്തുക. ഈ തിരിച്ചറിവാണ് ഹെല്‍പ്പിംഗ് ഫേസ്‌ലെസ്സ് എന്ന സംവിധാനം ഒരുക്കാന്‍ ശശാങ്ക് സിംഗിനെ പ്രേരിപ്പിച്ചത്. ഇതിനു പുറമെ തനിക്ക് ചെറുപ്പകാലത്ത് നേരിടേണ്ടിവന്ന ഒരു അനുഭവവും ശശാങ്കിന് പ്രചോദനമായി. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ ഒരാള്‍ തട്ടിക്കൊണ്ടുപോയി. കണ്ടു നിന്ന ഒരു വ്യക്തിയുടെ സമയോചിതമായ ഇടപെടലാണ അന്ന് തനിക്ക് തുണയായത്. ഇത്തരത്തില്‍ നമ്മുടെ ആരുമാല്ലാത്തവും നമ്മെ സഹായിക്കാനെത്താറുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഇത് ലഭ്യമാകണമെന്നില്ല. അത്തരം സഹായങ്ങള്‍ നമുക്ക് വലിയ അനുഗ്രഹമായി മാറാറുണ്ട്. ഇത്തരം ചിന്തകളാണ് ശശാങ്കിനെ ഹെല്‍പ്പിംഗ് ഫെസ്‌ലെസ്സിന്റെ പണിപ്പുരയിലെത്തിച്ചത്.

image


ആയിരക്കണക്കിന് കുട്ടികളാണ് ദിനംപ്രതി കാണാതാകുന്നത്. പല കാരണങ്ങളാള്‍ വീട് വിട്ട് ഓടിപ്പോകുന്നവരും തട്ടിക്കൊണ്ട് പോകുന്നവരും ഇക്കൂട്ടത്തലുണ്ട്. പലപ്പോഴും തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ തിരിച്ച് ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പല മാതാപിതാക്കളും ഒരും ഘട്ടം കഴിയുമ്പോള്‍ തിരച്ചില്‍ നിര്‍ത്തുകയാണ് പതിവ്. പല നഗരങ്ങളിലും ഗ്രാമങ്ങളിലും കുട്ടികള്‍ തെരുവില്‍ അലഞ്ഞ് നടക്കുന്നുണ്ട്. പല പല കാരണങ്ങളാല്‍ വീട് വിട്ടിറങ്ങുന്ന കുട്ടികളാണിവര്‍.

ഇത്തരത്തില്‍ കാണാതായ കുട്ടികളെ അവരുടെ മാതാപിതാക്കളുമായി ചേര്‍ക്കുകയായിരുന്നു ഹെല്‍പ്പിംഗ് ഫേസ് ലെസ്സിന്റെ പ്രധാന ലക്ഷ്യം. ചില ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കാണാതായ കുട്ടികളുടെ മുഖവും തെരുവില്‍ അലഞ്ഞു തിരിയുന്നവരുടെ മുഖവും തമ്മിലുള്ള സാമ്യം പരിശോധിച്ചു. ഇത് ഈ കുട്ടികളേയും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടേയും സ്വകാര്യത മാനിച്ചുകൊണ്ടു തന്നെ ആയിരുന്നു.

കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ ആയിരുന്നു ശശാങ്ക് തന്റെ 23ാമത്തെ വയസ്സിലാണ് ഒരു സംരംഭം ആരംഭിക്കുന്നത്. ഒരു കടക്കു മുന്നില്‍ രണ്ട് കുട്ടികള്‍ ഭിക്ഷ തെണ്ടുന്ന കാഴ്ചയാണ് തന്റെ കുട്ടിക്കാലത്തെക്കുറിച്ചും കാണാതായ കുട്ടികളെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ശശാങ്കിലെ ബോധവാനാക്കിയത്. അങ്ങനെയത് ഹെല്‍പ്പിംഗ് ഫേസ് ലെസ്സില്‍ എത്തിച്ചേര്‍ന്നു. റെഡ് ബസ് എന്ന സ്ഥാപനത്തിലെ ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ ആയിരുന്നു അമോല്‍ ഗുപ്ത. അമോലും ശശാങ്കിന്റെ പരിശ്രമത്തിന് പിന്തുണയുമായി എത്തുകയായിരുന്നു.

തുടക്കത്തില്‍ ചെറിയ തോതില്‍ അവര്‍ ആരംഭിച്ച ഈ ശ്രമം വളരെ പെട്ടന്നു തന്നെ മികച്ച രീതിയിലേക്ക് മാറ്റിയെടുക്കാന്‍ സാധിച്ചു.

മുഖം തിരിച്ചറിയുന്നതിനായി യൂനിവേഴ്‌സിറ്റി ഓഫ് മിക്കിഗാനിലെ ലൈബ്രറിയുടെ സഹായം തേടി. ഇവിടുത്തെ മോഡുലാര്‍ ആര്‍ക്ക് വളരെ സഹായകമായി. മുഖം തിരിച്ചറിയല്‍ സിനിമകളില്‍ കാണുന്നപോലെ വളരെ ലളിതമായ ഒന്നായിരുന്നില്ല. വളരെ ബുദ്ധിമുട്ടുകള്‍ ഇതിനു പിന്നില്‍ ഉണ്ടായിരുന്നു.

20 ശതമാനം സാമ്യം തോന്നുന്ന ഫോട്ടോകള്‍ വീണ്ടും പരിശോധിക്കുന്നതിനായി ഒരു സംഘത്തെ എല്‍പ്പിക്കും. അവിടുത്തെ പരിശോധനക്ക് ശേഷം മുന്നാമതായി റെക്കഗ്നിഷന്‍ അല്‍ഗോരിതം ഉപയോഗിച്ചും പരിശോധിക്കും.

വളരെ ലളിതമായ ഒരു ആപ്ലിക്കേഷനാണ് മുഖത്തിന്റെ സാമ്യം പരിശോധിക്കാനായി ഉപയോഗിച്ചിരുന്നത്. ഫെയ്‌സ് ബുക്കിലൂടെ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാന്‍ സാധിക്കും. കുട്ടികളെ തട്ടിക്കൊണ്ടുപോകലിനെതിരെ ഇതിലൂടെ നിങ്ങള്‍ക്കും പൊരുതാം. കുട്ടികളുടെ ഫോട്ടോകളുടെ സാമ്യത പരിശോധിച്ച് മാതാപിതാക്കളെ സഹായിക്കുകയും ചെയ്യാം. രണ്ട് ചിത്രങ്ങള്‍ തെളിയുമ്പോള്‍ അവ ഒരേ ആളിന്റേതാണെങ്കില്‍ യെസ് എന്നും അല്ലെങ്കില്‍ നൊ എന്നും രേഖപ്പെടുത്താം. നിങ്ങളുടെ ഫെയ്‌സ് ബുക്ക് സുഹൃത്തുക്കളെ ഇത് പരീക്ഷിക്കാന്‍ ക്ഷണിക്കുകയും ആവാം.

തെരുവില്‍ അലഞ്ഞു തിരിയുന്ന കുട്ടികളുടെ ചിത്രങ്ങള്‍ വോളന്റിയേഴ്‌സ് എടുക്കുകയും അതിന്റെ സമയവും സ്ഥലവും കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു. അവരുടെ ഡേറ്റാ ബേസിലുള്ള കുട്ടികളുമായി ഈ ചിത്രത്തിന് സാമ്യമുണ്ടോ എന്ന് പരിശോധിക്കും. പിന്നീടിത് മുഖം തിരിച്ചറിയില്‍ അല്‍ഗോരിതത്തില്‍ പരിശോധിക്കും. പിന്നീട് ഇക്കാര്യത്തില്‍ വിദഗ്ധരായ സംഘത്തെക്കൊണ്ടും പരിശോധിപ്പിക്കും. ഇത് രക്ഷകര്‍ത്താക്കള്‍ നല്‍കുന്ന ചിത്രവും തെരുവുകളില്‍ നിന്നെടുക്കുന്ന ചിത്രവുമായും പരിശോധിക്കും. ഇതെല്ലാം വളരെപെട്ടന്നു തന്നെ നടക്കും.

കൂടുതല്‍ മികച്ച രീതിയില്‍ മുഖം തിരിച്ചറിയല്‍ സംവിധാനങ്ങള്‍ കൊണ്ടു വരണമെന്നതാണ് ഹെല്‍ ്പ്പിംഗ് ഫേസ്‌ലെസ്സ് ടീമിന്റെ ആഗ്രഹം. ഭാവിയിലും കുട്ടികളെ കാണാതായ ഉടന്‍ തന്നെ അറിയാനുള്ള സംവിധാനങ്ങളും സജ്ജീകരിക്കും. രാജ്യവ്യാപകമയി ഇതിന്റെ പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവില്‍ 10 മുതല്‍ 20 വരെ പ്രായമുള്ളവരെ കാണാതായാലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. എന്നാലിന്ന് പ്രായ പരിധി ഉയര്‍ത്തി എന്‍ ജി ഒകളുമായും സര്‍ക്കാറുമായി സഹകരിച്ചുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യം.