ഹൃദയ ശസ്ത്രക്രിയ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച കണ്ടു പിടിത്തവുമായി മലയാളി ഡോക്ടര്‍

ഹൃദയ ശസ്ത്രക്രിയ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച കണ്ടു പിടിത്തവുമായി മലയാളി ഡോക്ടര്‍

Monday December 07, 2015,

2 min Read

നമ്മുടെ രാജ്യത്ത് ഏറ്റവുമധികം ചെലവ് വരുന്ന ശസ്ത്രക്രിയകളില്‍ പ്രധാനമാണ് ഹൃദയ ശസ്ത്രക്രിയ. ഹൃദയ ശസ്ത്രക്രിയകള്‍ നടന്ന വാര്‍ത്തകള്‍ ഇപ്പോള്‍ സാധാരണമായി മാറിയെങ്കിലും അതിലെ റിസ്‌ക് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഹൃദയ ശസ്ത്രക്രിയയില്‍ വിപ്ലവമാകുന്ന ഒരു കണ്ടുപിടിത്തമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധനായ മലയാളി ഡോ മുരളി വെട്ടത്ത് നടത്തിയിരിക്കുന്നത്.

ഹൃദയമിടിപ്പ് നിര്‍ത്താതെ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ ഉപയോഗിക്കുന്ന ലോഹ നിര്‍മ്മിത സ്‌റെബിലൈസര്‍ ആണ്

image


കോഴിക്കോട് മിംസ് ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജനായ ഡോ മുരളി വെട്ടത്ത് കണ്ടുപിടിച്ചിരിക്കുന്നത്. സിമ്പിള്‍ ഇന്ത്യന്‍ മെയ്ഡ് സ്റ്റെബിലയിസര്‍ (SIMS) എന്നാണ് ഈ ഉപകരണത്തിന് നല്‍കിയിരിക്കുന്ന നാമധേയം.

ബൈപ്പാസ് സര്‍ജറി നടക്കുമ്പോള്‍ ഹൃദയം മിടിക്കുക എന്നത് ഒരു ആവശ്യമാണ്. ഹൃദയത്തിന്റെ മോള്‍ഹോമ ആര്‍ട്ടറീസിന്റെ ഒരു വശത്ത് ഈ സ്റ്റെബിലൈസര്‍ വച്ചിട്ട് ആ ഭാഗം മാത്രം ചലിക്കാതാക്കുക എന്നതാണ് ഇതിന്റെ ഉപയോഗം. ഇതിനെ ഒരു സക്ഷന്‍ സ്റ്റെബിലൈസര്‍ ആയിട്ടോ മെക്കാനിക്കല്‍ സ്റ്റെബിലസര്‍ ആയിട്ടോ ഉപയോഗിക്കാം. ഡോ മുരളി വെട്ടത്ത് പറയുന്നു.

ഒരു ലക്ഷം രൂപയാണ് ഈ ലോഹ നിര്‍മ്മിത സ്റ്റെബിലൈസറുടെ വില. ഇപ്പോള്‍ നിലവില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന പുറത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റെബിലൈസറുടെ വില 60,000 രൂപയാണ്. എന്നാല്‍ ആ സ്റ്റെബിലസര്‍ കൊണ്ട് പരമാവാധി നടതാവുന്നത് ഒന്നു രണ്ടോ ശസ്ത്രക്രിയകള്‍ മാത്രം. എന്നാല്‍ ഡോ മുരളിയുടെ സിമ്പിള്‍ ഇന്ത്യന്‍ മെയ്ഡ് സ്റ്റെബിലൈസര്‍ കൊണ്ട് നൂറിലധികം ശസ്ത്രക്രിയകള്‍ നടത്താന്‍ സാധിക്കും.

ഡോ മുരളി പറയുന്നത് അദ്ദേഹം ഇതിനോടകം തന്റെ സ്റ്റെബിലൈസര്‍ ഉപയോഗിച്ച് 200ന് മുകളില്‍ ശസ്ത്രക്രിയകള്‍ നടത്തിക്കഴിഞ്ഞു എന്നാണ്. ഈ പുതിയ ഉപകരണത്തിലൂടെ ഹൃദയ ശസ്ത്രക്രിയയുടെ ചിലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. സിമ്പിള്‍ ഇന്ത്യന്‍ മെയ്ഡ് സ്റ്റെബിലയിസറിന്റെ പേറ്റന്റും ഡോ മുരളി വെട്ടത്തിന് ലഭിച്ചു കഴിഞ്ഞു.

തന്റെ കരിയറില്‍ ഇത് വരെ ഏകദേശം 6500 ഓളം ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ നടത്തിക്കഴിഞ്ഞു ഡോ മുരളി വെട്ടത്ത്. ഇങ്ങനെ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ കഴിയാവുന്ന കഴിവുറ്റ ഉപകരണങ്ങള്‍ നമ്മള്‍ കണ്ടു പിടിച്ചാലേ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് പോലും ചികിത്സ പ്രയോജനപരമാകുകയുള്ളൂ എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.