'സെല്‍ഫിയെടുക്കാന്‍ എനിക്ക് ഏറെ ഇഷ്ടമുണ്ട്: നിക്കി ഗല്‍റാണി

'സെല്‍ഫിയെടുക്കാന്‍ എനിക്ക് ഏറെ ഇഷ്ടമുണ്ട്: നിക്കി ഗല്‍റാണി

Sunday February 07, 2016,

2 min Read


ഒപ്പോ മൊബൈല്‍സിന്റെ ക്യാമറ ഫോണ്‍ സെല്‍ഫി എക്‌സ്‌പെര്‍ട്ട് ഒപ്പോ എഫ് വണ്‍ കേരളത്തില്‍ വില്‍പന ആരംഭിച്ചു. തിരുവനന്തപുരത്ത് ഒപ്പോ ഷോറൂമില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം നിക്കി ഗല്‍റാണി ആദ്യ ഒപ്പോ എഫ് വണ്‍ സ്വന്തമാക്കി.

image


'സെല്‍ഫിയെടുക്കാന്‍ എനിക്ക് ഏറെ ഇഷ്ടമുണ്ട്, അതുകൊണ്ടുതന്നെ സെല്‍ഫി എക്‌സ്‌പെര്‍ട്ട് ഒപ്പോ എഫ് വണ്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ ആഹ്ലാദമുണ്ട്;'നിക്കി ഗല്‍റാണി പറഞ്ഞു.

ഒപ്പോയുടെ സമ്പൂര്‍ണ റേഞ്ച് കാമറ ഫോണുകളും തിരുവനന്തപുരം ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഒപ്പോ മോഡലുകള്‍ നേരിട്ടു കണ്ടറിഞ്ഞ് സ്വന്തമാക്കാന്‍ ഷോറും അവസരമൊരുക്കുന്നു.

'ഒപ്പോമൊബൈലുകള്‍ക്ക് തിരുവനന്തപുരത്ത് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഒപ്പോ എഫ് വണ്‍ കൂടി എത്തുന്നതോടെ ബ്രാന്റിന്റെ സാന്നിധ്യം കൂടുതല്‍ വിപുലമാകുമെന്ന് കരുതുന്നു' തിരുവനന്തപുരം ഒപ്പോ മൊബൈല്‍ഷോറും മാനേജര്‍ സൂരജ് പറഞ്ഞു.

image


8 മെഗാ പിക്‌സല്‍ ഫ്രണ്ട് കാമറയാണ്ഒപ്പോ എഫ് വണ്ണിനെ 'സെല്‍ഫി എക്‌സ്‌പെര്‍ട്ട്' എന്ന വിളിപ്പേരിന് അര്‍ഹമാക്കുന്നത്. എഫ്/2.0 അപ്പര്‍ച്ചര്‍ ലെന്‍സും,1/4 ഇഞ്ച് സെന്‍സറുമാണ് ഈ കാമറയ്ക്കുള്ളത്. കൂടാതെകുറഞ്ഞ പ്രകാശത്തിലുംസെല്‍ഫിയെടുക്കാന്‍ സഹായിക്കുന്ന സ്‌ക്രീന്‍ ഫ്‌ളാഷ്‌ സംവിധാനവും എഫ് വണ്ണിലുണ്ട്. ആംഗ്യങ്ങള്‍ ഉപയോഗിച്ചോ,സ്‌പോക്കണ്‍ കമന്റുകള്‍ ഉപയോഗിച്ചോസെല്‍ഫി ഷൂട്ട് ചെയ്യാമെന്നതാണ് മറ്റൊരുസൗകര്യം.സെല്‍ഫി എടുക്കാന്‍ ഇത്ര വിപുലമായ സൗകര്യങ്ങളുള്ള ആദ്യ മോഡലാണിത്.

13 മെഗാപിക്‌സല്‍ പിന്‍ കാമറയാണ്ഒപ്പോ എഫ് വണ്ണിനുള്ളത്. ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, ആന്റിഷേക്ക് ഒപ്റ്റിമൈസേഷന്‍ ഫീച്ചറുകളുമുണ്ട്.

ക്വാള്‍കോംസ്‌നാപ്ഡ്രാഗണ്‍ 616 സീരീസ് ഒക്റ്റാകോര്‍പ്രോസസര്‍, 3 ജിബി റാം, 16 ജി ബി റോംശേഷിയുള്ള സെല്‍ഫി എക്‌സ്‌പെര്‍ട്ട്‌സില്‍ക്ക് പോലെ തോന്നിപ്പിക്കുന്ന മെറ്റല്‍ പാനല്‍ ബോഡിയുമായി എത്തുന്നു. ഗോള്‍ഡന്‍, റോസ്‌ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാണ് ഈ മോഡല്‍.

സെല്‍ഫി എക്‌സ്‌പെര്‍ട്ടിന്റെ അടുത്ത മോഡല്‍ എഫ് വണ്‍ പ്ലസ് ഏപ്രിലില്‍വിപണിയിലെത്തും. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡിസ്‌ക്രീനും, 4 ജിബി റാമും ഉള്ള മോഡലാണിത്.

2015-ല്‍ മാത്രം 50 ദശലക്ഷം ഫോണുകളാണ് ഒപ്പോ ആഗോളതലത്തില്‍വിറ്റത്. മുന്‍ വര്‍ഷത്തെക്കാള്‍ 67 ശതമാനം വര്‍ദ്ധനയാണിത്. 20 ആഗോളവിപണികളില്‍ നിലവില്‍ സാന്നിധ്യമുള്ള ഒപ്പോ 140 രാജ്യങ്ങളില്‍ ഇതിനകംരെജിസ്റ്റര്‍ചെയ്തുകഴിഞ്ഞു.

ഹൃതിക് റോഷനും സോനം കപൂറുമാണ് ദക്ഷിണ ഏഷ്യയില്‍ ഒപ്പോയുടെ ബ്രാന്റ് അംബാസഡര്‍മാര്‍.

അനുബന്ധ സ്‌റ്റോറികള്‍ക്ക്....

1. മലയാളിയുടെ മനസില്‍ തൊട്ട് മഞ്ജു വാര്യര്‍

2. അഭ്രപാളിയുടെ സ്വന്തം മെട്രോമാറ്റിനി

3. ആരോഗ്യ സംരക്ഷണ രംഗത്ത് സുവര്‍ണ നേട്ടം കൊയ്ത് ഗരിമ ത്രിപദി

4. രക്ഷയുടെ ഗുഡ്‌വില്‍ അംബാസിഡറായി ജയസൂര്യ

5. തമിഴ്‌നാട്ടിന് സഹായഹസ്തവുമായി പ്രിയ താരങ്ങള്‍