സ്ത്രീ സംവരണത്തിനുള്ള പോരാട്ടത്തില്‍ കല്‍പ്പന

സ്ത്രീ സംവരണത്തിനുള്ള പോരാട്ടത്തില്‍ കല്‍പ്പന

Monday November 09, 2015,

3 min Read

'ലിംഗ സമത്വം അനുവദിക്കുന്നു സ്ഥലങ്ങളില്‍ ജോലി ചെയ്യാനായിരുന്നു എന്റെ ആഗ്രഹം. അങ്ങനെയാണ് ഈ ജോലിയിലേക്ക് എത്തിയത്. സ്ത്രീകള്‍ക്ക് വേണ്ടി അവരുടെ ജോലി ചെയ്യുക. ഇതായിരുന്നു എന്റെ തീരുമാനം.' ഇന്റര്‍വീവ് കണ്‍സള്‍ട്ടിങ്ങ് എന്ന കമ്പനിയുടെ പാര്‍ട്‌നറായ കല്‍പ്പന തതാവര്‍ത്തി പറയുന്നു. ആധുനിക രീതിയിലുള്ള വസ്ത്രങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് അവര്‍ ഉത്തരം കണ്ടെത്തുന്നു. ശക്തരായ സ്ത്രീകളുള്ള വീട്ടിലായിരുന്നു കല്‍പ്പനയുടെ ജനനം. നാല് സസഹോദരിമാരും കുറേ അമ്മായിമാരും ഉള്ളതായിരുന്നു കുടുംബം. അതുകൊണ്ട് സ്ത്രീകളുടെ കൂടെ ജോലി ചെയ്യാനുള്ള കല്‍പ്പനയുടെ ആഗ്രഹം തികച്ചും സ്വാഭാവികം. തന്റെ ആദ്യത്തെ അഭിമുഖത്തിന് മാര്‍ക്കറ്റിങ് ഹെഡ് ചോദിച്ച ഒരു ചോദ്യം കല്‍പ്പന ഇപ്പോഴും ഓര്‍ക്കുന്നു. 'എന്താണ് നിങ്ങളുടെ സ്വപ്നം?' ഉടന്‍ തന്നെ മറുപടി വന്നു. 'എനിക്ക് സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. വീട്ടുജോലിയില്‍ മാത്രം ഒതുങ്ങുന്നവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം.' എന്നാല്‍ അവര്‍ അപേക്ഷിച്ച ജോലിയും ഈ വിഷയവുമായി ഒരു ബന്ധവും ഇല്ലായിരുന്നു.

image


സ്ത്രീകളില്‍ നേതൃപാടവം വളര്‍ത്തുക, ലൈംഗിക അതിക്രമങ്ങള്‍ തടയുക, വ്യവസായ മേഖലയിലെ വിവേചനം അവസാനിപ്പിക്കുക എന്നിവയിലായിരുന്നു കല്‍പ്പനയുടെ ശ്രദ്ധ. 'ഇന്റര്‍വീവ്' സ്ഥാപിക്കുന്നതിന് മുമ്പ് പല സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്#ിക്കാന്‍ കല്‍പ്പനക്ക് അവസരം ലഭിച്ചിരുന്നു. തന്റെ ആത്മവിശ്വാസമാണ് തന്നെ ഇത്തരം വെല്ലുവിളികള്‍ നിറഞ്ഞ ജോലികള്‍ ചെയ്യാന്‍ സഹായിക്കുന്നതെന്ന് കല്‍പ്പന പറയുന്നു. 'ഞങ്ങള്‍ നാല് സഹോദരിമാരും ഒരുപോലെയായിരുന്നു. ആരെയും ഞങ്ങള്‍ ചെറുതായി കാണാറില്ലായിരുന്നു'. കല്‍പ്പന അഭിമാനത്തോടെ പറയുന്നു. കുട്ടിക്കാലത്ത് അവര്‍ക്ക് പഠിക്കാന്‍ ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. എപ്പോഴും കളിക്കാനായിരുന്നു ഇഷ്ടം. സ്‌കൂളിനെ വെറുപ്പായാണ് കണ്ടിരുന്നത്.

നിരവധി കഴിവുള്ള സ്ത്രീകളുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ ചിലപ്പോഴൊക്കെ കല്‍പ്പനക്ക് തോന്നാറുണ്ട് ഇരൊക്കെ സാമ്പത്തിക മേഖലയില്‍ എത്തിയിരുന്നെങ്കില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞേനെ. അമ്മൂമ്മ, അമ്മ, അമ്മായിമാര്‍, സഹോദരിമാര്‍, അയല്‍ക്കാര്‍ പിന്നെ വിവാഹത്തിന് ശേഷം കിട്ടിയ രണ്ട് അമ്മായിമാര്‍(ഒന്ന് സ്വന്തം അമ്മയും മറ്റൊന്ന് ദത്തെടുത്ത അമ്മയും). എപ്പോഴും കല്‍പ്പന ഇങ്ങനെ ശക്തരായ സ്ത്രീകളോടാണ് സമയം ചെലവഴിച്ചിരുന്നത്. ഇപ്പോള്‍ പൊതു സ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 'ദുര്‍ഗ്ഗ' എന്ന എന്‍.ജി.ഒയുമായി കല്‍പ്പന സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന സ്ത്രീകളെ ചെറുകിട വ്യവസായങ്ങളിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്. ഇതോടൊപ്പം തന്നെ ചെറി ബ്ലയര്‍ എന്ന സംഘടനയിലും പ്രവര്‍ത്തിക്കുന്നുണ്ട്.

വെല്ലുവിളികള്‍

അവരുടെ ഏറ്റവും വലിയ വെല്ലുവിളി സമൂഹത്തിലെ സ്ത്രീകളുടെ കാഴ്ചപ്പാടായിരുന്നു. 'ഞാന്‍ ഇപ്പോള്‍ പ്രവൃത്തികള്‍ അതിന്റെ പൂര്‍ണ്ണ ലക്ഷ്യത്തിലെത്താന്‍ ഒരുപാട് വര്‍ഷങ്ങള്‍ വേണ്ടിവരും. സമൂഹം അതായത് സ്ത്രീകളും പുരുഷന്‍മാരും അതിനെ എതിര്‍ക്കും. സ്ത്രീകളുടെ ജോലിസ്ഥലം വീട്ടില്‍ മാത്രമാണ് എന്ന ആശയമാണ് തെറ്റ്. ഇന്ന് നമുക്ക് സ്ത്രീകളെ സാമ്പത്തിക മേഖലയില്‍ കാണാന്‍ കഴിയാത്തതിന്റെ ഏറ്റവും വലിയ കാരണം ഇതാണ്. സ്ത്രീകളുടെ വീട്ടുജോലിക്കെതിരെയാണ് എന്റെ പ്രവര്‍ത്തനം എന്ന് ചിലര്‍ തെറ്റിധരിച്ചിട്ടുണ്ട്. പുതിയ തലമുറക്ക് സ്തീ-പുരുഷ തുല്യതയുടെ പ്രാധാന്യം പറഞ്ഞ് കൊടുക്കേണ്ടത് നമ്മുടെ കടമയാണ്' കല്‍പ്പന പറയുന്നു.

ഇന്റര്‍വീവ് വഴി അവര്‍ ഏകദേശം 1500 സ്ത്രീകളെ ഇതിനികം പരിശീലിപ്പിച്ച് കഴിഞ്ഞു. മാത്രമല്ല ഇതില്‍ 600 മാനേജര്‍മാരും ഉള്‍പ്പെടുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വളെരെ രസകരമാണ്. സ്ത്രീകളുടെ കഴിവ് നിലനിര്‍ത്താനായി ചില സംഘടനകള്‍ വഴി ശ്രമിക്കുന്നു. അവര്‍ക്ക് മികച്ച ഒരു പ്രവര്‍ത്തനാന്തരീക്ഷം ലഭ്യമാക്കുന്നു. ഒരു വീടും കുടുംബവും എന്നപോലെ ജോലി വളരെ പ്രധാനപ്പെട്ടാണെന്ന് അവരെ പറഞ്ഞ് മനസിലാക്കി കെടുക്കുന്നു. അവസരങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച് നന്മക്കായി പ്രയോജനപ്പെടുത്താന്‍ ഉപദേശിക്കുന്നു. കല്‍പ്പന നിരവശി സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയുമായി ചേര്‍ന്ന് ഇന്റര്‍വീവ് ഒരു പഠനം നടത്തി. ജോലി സ്ഥലങ്ങളില്‍ സ്ത്രീകളെ നിലനിര്‍ത്താന്‍ വേണ്ടിയുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം സ്വാധീനിച്ചു എന്നറിയാനായിരുന്നു പഠനം. വളരെ അനുകൂലമായ ഫലമാണ് അവര്‍ക്ക് ലഭിച്ചത്. അവര്‍ പ്രവര്‍ത്തിച്ച സംഘടനകളില്‍ സ്ത്രീകളുടെ എണ്ണവും അതിന്റെ വളര്‍ച്ചയും കൂടിയിട്ടുണ്ട്. സ്ത്രീകളെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ചില സംഘടനകളും ശ്രമിക്കുന്നുണ്ട്. ഈ കമ്പനികള്‍ സ്ത്രീ-പുരുഷ അന്തരം കുറക്കാനായി പരിശ്രമിക്കുന്നു.

അവരുടെ മറ്റൊരു വശം

കല്‍പ്പന സ്വന്തം നിലയില്‍ സാമ്പത്തികമായി പിന്നോട്ട് നില്ക്കുന്ന സ്ത്രീകളെ സഹായിക്കാറുണ്ട്. കഴിവുള്ള സ്ത്രീ വ്യവസായികള്‍ക്ക് പലിശയില്ലാത്ത വായ്പകള്‍ നല്‍കുന്നു. 'ഈ സ്ത്രീകള്‍ക്ക് ചെറിയൊരു സാമ്പത്തിക സഹായം നല്‍കിയാല്‍ വളരെ വലിയ മാറ്റമാണ് അവര്‍ക്കുണ്ടാകുന്നത്. അവര്‍ക്ക് ചൂഷണങ്ങള്‍ സഹിക്കേണ്ടി വരില്ല. അവരുടെ മക്കള്‍ അവില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും. അതുകൊണ്ടുതന്നെ സ്ത്രീകള്‍ സാമ്പത്തിക മേഖലയിലേക്ക് വരേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളെ ജോലി സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള യു.എന്‍ നീക്കത്തില്‍ ആശ്ചര്യപ്പെടേണ്ടതില്ല.' കല്‍പ്പന പറയുന്നു.

image


പ്രചോദനം

സമൂഹത്തില്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഒരു മാറ്റം കൊണ്ടുവരുക. ഇതാണ് കല്‍പ്പനയുടെ ഏറ്റവും വലിയ പ്രചോദനം. 'ഞാന്‍ ഏതൊരാളില്‍ മാറ്റംകൊണ്ടുവന്നാലും അത് സമൂഹത്തെ മാറ്റുന്നതിന് തുല്യമാണ്. ഒരു സമൂഹത്തെ മാറ്റാന്‍ അവിടത്തെ ഓരോ വ്യക്തികളുടെ കൂടെയും പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. സംഘടനകളാണ് ഞങ്ങള്‍ ഒരു കൂട്ടം ആള്‍ക്കാരെ പരിചയപ്പെടുത്തി തരുന്നത്.' അവര്‍ പറയുന്നു. തന്റെ തിരക്കിട്ട ജീവിതത്തിലും അവര്‍ക്ക് വലിയ പ്രചോദനമാണ് അനുഭവപ്പെടുന്നത്. താന്‍ ചെയ്യുന്ന ജോലി അര്‍ത്ഥമുള്ളതും സമൂഹത്തിന് ഏറെ ആവശ്യവുമാണെന്നതാണ് കല്‍പ്പനയുടെ കാഴ്ചപ്പാടില്‍ തന്റെ നേട്ടം എന്നുപറയുന്നത്. എല്ലാ സ്ത്രീകളും കല്‍പ്പനയുടെ റോള്‍ മോഡലുകളാണ്. തിരക്കിട്ട് പണിയെടുക്കുന്ന സ്ത്രീകള്‍, വിജയം കൈവരിച്ച വ്യവസായികള്‍, തന്റെ ജീവനക്കാര്‍, സാമ്പത്തികശേഷി തീരെ കുറഞ്ഞ പുതിയ വ്യവസായികള്‍ എല്ലാവരും.

കുടുംബത്തിന്റെ പിന്തുണ

കല്‍പ്പനയുടെ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഇതില്‍ വളരെ അഭിമാനമാണുള്ളത്. അവര്‍ നല്ല പിന്തുണ നല്‍കാറുണ്ട്. അവരുടെ ഭര്‍ത്താവും കമ്പനിയില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി തുടങ്ങി. കല്‍പ്പനയുടെ 16 വയസ്സുള്ള മകന്‍ ''ഋൃമറശരമശേിഴ ഞമുല.''എന്ന വിഷയത്തില്‍ സ്‌കൂളില്‍ ഒരു പേപ്പര്‍ സമര്‍പ്പിച്ചു. സ്ത്രീ-പുരുഷ അന്തരങ്ങളെ കുറിച്ച് ക്ലാസെടുക്കാനും മകന്‍ ഉദ്ദേശിക്കുന്നു. തന്റെ 20 വയസുള്ള മകള്‍ ഒഹിയോയിലെ കോളേജില്‍ 'വണ്‍ ബില്ല്യണ്‍ റൈസിങ്ങ് മൂവ്‌മെന്റ്' തുടങ്ങി. ഇതിന് വേണ്ടി കുറച്ച് ഫണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം വീട്ടില്‍ നിന്ന് തന്നെയാണ് തുടങ്ങുന്നത്. എല്ലാ കുടുംബങ്ങളും ഇതിലുള്ള അവരുടെ പങ്ക് മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എല്ലാവരും രാത്രി അത്താഴത്തിന് ഇരിക്കുമ്പോള്‍ ചെറിയ ചെറിയ കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. അവിടെ നിന്നാണ് ഒരു സമൂഹം ഉണ്ടാകുന്നത്.