സംരംഭകര്‍ക്ക് വഴികാട്ടിയായി ചന്ദ കോച്ചര്‍

സംരംഭകര്‍ക്ക് വഴികാട്ടിയായി ചന്ദ കോച്ചര്‍

Tuesday December 22, 2015,

2 min Read


വന്‍ മൂലധനം മുതല്‍മുടക്കിയുള്ള സംരംഭങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന ആശങ്ക സാമ്പത്തിക മേഖലയെക്കുറിച്ചുള്ള അറിവ് നേടിയെടുക്കുന്നതിലൂടെ മറികടക്കാനാകുമെന്ന് ഐസിഐസിഐ മേധാവി ചന്ദ കോച്ചര്‍. ഏതൊരു സംരംഭത്തിന്റെയും അവസാനം മൂല്യമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതല്ലെങ്കില്‍ ബിസിനസ് സംരംഭങ്ങളെ ആശ്രയിച്ചായിരിക്കും സാമ്പത്തിക നേട്ടം. അതായത് അവസാനം മൂല്യനിര്‍ണയത്തില്‍ ചില ക്രമീകരണം നടത്തേണ്ടതായി തന്നെ വരുമെന്നും അവര്‍ പറഞ്ഞു. വ്യവസായ ഗ്രൂപ്പായ സിഐഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചന്ദ കോച്ചര്‍.

image


തുടക്കത്തില്‍ മൂലധനം തിരിച്ചുലഭിക്കുമോ എന്ന ആശങ്ക വളരെ കൂടുതലായിരിക്കും. അനാവശ്യമായി മനസ്സില്‍ കടന്നുവരുന്ന ഈ ചിന്തകളെയെല്ലാം ഒഴിവാക്കി മുന്നോട്ടുപോയാല്‍ എല്ലാ ബിസിനസിലും സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിയുമെന്നും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയുടെ മാനേജിങ് ഡയറക്ടറും മേധാവിയുമായ ചന്ദ കോച്ചര്‍ പറഞ്ഞു.

ഇത്തരം സംരംഭങ്ങളില്‍ പണം മുടക്കുന്നവര്‍ തികഞ്ഞ പക്വതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന വസ്തുത ഏറെ ആശ്വാസം നല്‍കുന്നതാണ്. കൃത്യമായ വിശകലനങ്ങള്‍ നടത്തിയതിനു ശേഷമേ അവര്‍ എന്തു തീരുമാനവും എടുക്കാറുള്ളൂ. പ്രധാനമായും ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ഇന്ത്യന്‍ സംരഭങ്ങളുടെ മൂല്യത്തില്‍ വലിയൊരു കുതിച്ചു ചാട്ടം തന്നെ ഇപ്പോള്‍ കാണുന്നുണ്ട്. എന്നാല്‍ വിമര്‍ശകര്‍ മൂലധനത്തിന്റെ നഷ്ടത്തെക്കുറിച്ചും കമ്പനികളുടെ നിലനില്‍പ്പിനെക്കുറിച്ചും ഭയപ്പെടുന്നുണ്ട്.

പ്രമുഖ ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ഫഌപ്കാര്‍ട്ട് അടുത്തിടെ സംരംഭകരില്‍ നിന്നും 15 ബില്ല്യണ്‍ ഡോളര്‍ ശേഖരിച്ചിരുന്നു. അവരുടെ പ്രമുഖ എതിരാളികളായ സ്‌നാപ് ഡീല്‍ അത്രത്തോളം തന്നെ പണം മൂലധന നിക്ഷേപമായി സംരഭകരില്‍ നിന്നും ശേഖരിച്ചു .ഇന്ത്യയില്‍ പുതിയ സംരംഭങ്ങള്‍ വളര്‍ന്നു വരുന്നത് കാണുമ്പോള്‍ മനസിനു കൂടുതല്‍ കരുത്തു പകരുന്നു. കഴിവുള്ളവരും മികച്ച ടെക്‌നോളജിയും വ്യാപാര രംഗവും നിലനില്‍ക്കുന്നിടത്തോളം കാലം ഇത്തരം സംരഭങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും കോച്ചര്‍ പറഞ്ഞു.

തകരുന്ന കമ്പനികള്‍ തുടക്കത്തില്‍ തന്നെ വലിയൊരു മൂലധനം നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം നല്‍കാറുണ്ട.്. അവരുടെ വ്യവസായത്തെ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇത് ചെയ്വുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ഉടമയായ നിമേഷ് കംപാനി അഭിപ്രായപ്പെട്ടു പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് 1990ല്‍ തകര്‍ച്ചയിലേക്ക് നീങ്ങിയപ്പോള്‍ 85 തവണയോളം മൂലധനം ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു