രോഗികളുടെ ദൈവമായി ഡോ. രവീന്ദ്ര കോഹ്‌ലേ

രോഗികളുടെ ദൈവമായി ഡോ. രവീന്ദ്ര കോഹ്‌ലേ

Tuesday November 24, 2015,

2 min Read

പലപ്പോഴും ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് മുന്നില്‍ ദൈവമായി മാറാറുണ്ട്. ഇത് ജീവന്‍ രക്ഷിക്കുന്ന അവസരങ്ങളിലാണ്. എന്നാലിവിടെ ഡോ. രവീന്ദ്ര കോഹ്‌ലേ രോഗികള്‍ക്ക് മുന്നില്‍ എന്നും ദൈവമാണ്. വെറും രണ്ട് രൂപക്ക് ചികിത്സ നല്‍കിയാണ് ഇദ്ദേഹം രോഗികള്‍ക്ക് മുന്നില്‍ ദൈവമായി മാറുന്നത്. പോഷകാഹാരക്കുറവ് രൂക്ഷമായിരുന്ന മഹാരാഷ്ട്രയിലെ മേല്‍ഘാത്ത് എന്ന സ്ഥലത്താണ് ഡോക്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടുത്തെ പാവപ്പെട്ട ആദിവാസികളെ ചികിത്സിച്ചാണ് അദ്ദേഹം തന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1000 കുട്ടികളില്‍ 200 പേരോളം ഇവിടെ മരണപ്പെട്ടിരുന്നു. ഇന്ന് അത് 60 ആയി കുറഞ്ഞിട്ടുണ്ട് അതില്‍ ഡോ. രവീന്ദ്രന്റെ പങ്ക് വളരെ വലുതാണ്. ഇവര്‍ക്കിടയില്‍ നടത്തുന്ന ആരോഗ്യ ബോധവത്കരണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്തിരിക്കുന്നത് ഡോ. രവീന്ദ്രനും അദ്ദേഹത്തിന്റെ ഭാര്യ സ്മിതക്കുമാണ്. ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താനും അവര്‍ ശ്രമിച്ചിരുന്നു.

മഹത്മാഗാന്ധിയുടെ ദര്‍ശനങ്ങള്‍ പിന്‍തുടര്‍ന്ന ഡോക്ടര്‍ മൂന്ന് ദശാബ്ദമായി ഇവിടെ ജോലി ചെയ്യുന്നും. വെറും 2 രൂപ ഫീസായി ഈടാക്കി അദ്ദേഹം ജനങ്ങളെ സേവിച്ചു. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച പിന്തുണ നല്‍കി കൂടെ നിന്നത് ഭാര്യ സ്മിതയായിരുന്നു. ഒരു നിയമ ബിരുദദാരിയും പീഡിയാട്രിഷ്യനുമായ സ്മിതക്ക് ഭര്‍ത്താവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മനസിലാക്കാനും കൂടെ നില്‍ക്കാനും കഴിഞ്ഞത് ഭാഗ്യമായി. ഇങ്ങനെ ഒരു ജീവിത പങ്കാളിയെ കിട്ടിയതില്‍ അഭിമാനമുണ്ടെന്ന് ഡോ. രവീന്ദ്രന്‍ പറയുന്നു. മറ്റ് മേഖലകളിലേക്ക്കൂടി തങ്ങളുടെ പ്രവര്‍ത്തനം കുറേശെയായി വ്യാപിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. സ്ത്രീകളുടെ ആരോഗ്യത്തിനും ഉന്നമനത്തിനും അവര്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നു. അദ്ദേഹം മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ സംഭാവനകളോ വാങ്ങാതെ സ്വന്തം പ്രയത്‌നത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ ലഭിച്ചിരുന്ന അവാര്‍ഡുകള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ പിതാവിന് അഭിമാനം നേടിക്കൊടുത്തിരുന്നു.

image


പോഷകാഹാര ലഭ്യതക്കുറവ് ഇവിടുത്തെ ആളുകളില്‍ വളരെ കൂടുതലാണ്. ഇത് നികത്താനുള്ള ചുമതല സര്‍ക്കാറിനുണ്ട്. ഇവര്‍ക്കാവശ്യമായി പോഷകാഹാരം ഇവിടെ വിതരണം ചെയ്യണം. ഇവിടുത്തെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ചോറിനൊപ്പം വെറും കിച്ചടി മാത്രമാണ് ലഭിക്കുന്നത്. ആവശ്യത്തിന് പയറു വര്‍ഗങ്ങളോ പച്ചക്കറികളോ മറ്റ് പോഷകാഹാരങ്ങളോ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു.